ലോകകപ്പ് ,മുംബൈ ദോഹ റൂട്ടിൽ പുതിയ .സർവിസുകൾ തുടങ്ങുന്നു എയർ ഇന്ത്യ

0

ദോഹ: ഖത്തറിൽ നടക്കുന്ന  ലോകകപ്പിനോട് അനുബന്ധിച്ച് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ രംഗത്ത്. മുംബൈ- ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഒക്ടോബർ 30 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിൽ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക. കൂടാതെ ദുബായിലേക്കുളള സ​ർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം. ഒക്ടോബർ 30നുളള എയർ ഇന്ത്യ സർവീസിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിങ് ലഭ്യമാണ്.

ലോക കപ്പ് മുന്നിൽ കണ്ടുകൊണ്ട് കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കുളള സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.