മനുഷ്യനെ ചന്ദ്രനെന്ന സ്വപ്‌ന ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിനിന്ന് തുടക്കം

0

അമേരിക്ക: അപ്പോളോ ചാന്ദ്രദൗത്യം കഴിഞ്ഞ് 50 വർഷത്തിലേറെ പിന്നിടുമ്പോൾ, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്ന് ആർട്ടെമിസ്-1 വിക്ഷേപിക്കും.

ആർട്ടെമിസ് 1 വിക്ഷേപണത്തോടെ ആർട്ടെമിസ് ദൗത്യത്തിന്‍റെ ഒരു പ്രധാന ഘട്ടത്തിലേക്ക് നാസ പ്രവേശിക്കുകയാണ്.ഈ വിക്ഷേപണത്തിൽ മനുഷ്യർ ഉൾപ്പെടില്ല. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.53 നാണ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചത്. വിക്ഷേപണം ഇന്ന് നടന്നില്ലെങ്കിൽ, സെപ്റ്റംബർ 2 അല്ലെങ്കിൽ 5 നകം ഇത് പ്രതീക്ഷിക്കാം. മൊത്തം ചെലവ് 2 ലക്ഷം കോടി രൂപയാണ്.ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഉണ്ടാകുന്ന 3,000 ഡിഗ്രി സെൽഷ്യസ് ചൂടിനെ അതിജീവിക്കാനുള്ള പേടകത്തിന്‍റെ താപ കവചത്തിന്‍റെ കഴിവ് പരിശോധിക്കും.

Artemis 1 - Wikipedia

ചന്ദ്രനിലേക്കുള്ള മനുഷ്യ യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത ഓറിയോൺ ബഹിരാകാശ പേടകത്തിന്‍റെയും അതിനായി ഉപയോഗിക്കുന്ന ബഹിരാകാശ വിക്ഷേപണ സംവിധാനമായ റോക്കറ്റിന്‍റെയും പ്രവർത്തനക്ഷമത പരിശോധിക്കുക എന്നതാണ് വിക്ഷേപണത്തിന്‍റെ ലക്ഷ്യം.

Leave A Reply

Your email address will not be published.