വില തുച്ഛം ഗുണം മെച്ചം ,ഈ ബൈക്കുകൾ 1OO കിലോമീറ്ററിലധികം മൈലേജ് കിട്ടും

0

അനുദിനം പെട്രോൾ വില വർധിക്കുന്ന സാഹചര്യത്തിൽ ഒരു ലിറ്ററിന് 110 കിലോമീറ്റർ മൈലേജ് നൽകാൻ ഒരു ബൈക്കിന് കഴിയും എന്നത് എത്രമാത്രം  ആശ്വാസം നൽകുന്ന കാര്യമാണ് അല്ലെ. കാരണം മൈലേജ് കൂടുന്നതിനനുസരിച്ച് ബൈക്ക് ഓടിക്കാനുള്ള ചെലവ് കുറയും. അതുകൊണ്ടുതന്നെ പെട്രോൾ വില കൂടിയാലും നിങ്ങളുടെ പോക്കറ്റിനെ അത് ബാധിക്കില്ല. ഏറ്റവും മികച്ച മൈലേജ് തരുന്ന ചില ബൈക്കുകളെ കുറിച്ച് നമുക്കിന്നറിയാം.  ഇതിൽ ഒരു ബൈക്കിന് 110 കിലോമീറ്റർ മൈലേജും നൽകാനാകും.

ടിവിഎസ് സ്‌പോർട്ട് (TVS Sport) ഇതിന്റെ വില 60,000 മുതൽ 66,000 രൂപ വരെയാണ്. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളാണിത്. ഇതിന്റെ 109 സിസി എൻജിൻ പരമാവധി 8.18 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഇതിന്റെ മൈന്റനെൻസ് ചെലവും വളരെ കുറവാണ്. ടിവിഎസിന്റെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന റിവ്യൂ റിപ്പോർട്ട് അനുസരിച്ച് ഈ ബൈക്കിന് 110 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമെന്നാണ്.

Image result for tvs sports bike image

ഹീറോ HF ഡീലക്സ് (Hero HF DELUXE)വില 56,070 രൂപ മുതൽ 63,790 രൂപ വരെയാണ്. ഇതിന്റെ 97.2 സിസി എൻജിൻ 5.9 കിലോവാട്ട് പവറും 8.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ ബൈക്കിന് 100 കിലോമീറ്ററിലധികം മൈലേജ് നൽകാൻ കഴിയുമെന്ന് ഒരു ഉപഭോക്താവ് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

Hero HF Deluxe i3s Images, Hero HF Deluxe i3s Photos - autoX

ബജാജ് പ്ലാറ്റിന 100 (Bajaj Platina 100)വില എക്‌സ്ഷോറൂം 53,000 മുതൽ ആരംഭിക്കുന്നു. Bajaj Platina 100 ൽ 102 cc 4-സ്ട്രോക്ക്, DTS-i, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5.8 kW മാക്സിമം പവറും 8.3 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഇത് 70 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകും. ബൈക്കിന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ്.

Black Bajaj Platina 100 CC Motorcycle, Model Number: Comfortec, Rs 61210 |  ID: 20801667512

ബജാജ് CT110X (Bajaj CT110X) വില എക്‌സ്‌ഷോറൂം 66,000 മുതൽ ആരംഭിക്കുന്നു. 115.45 സിസി എഞ്ചിന്റെ 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് CT110X-ന് കരുത്തേകുന്നത്. ഇത് 8.6 PS പീക്ക് പവറും 9.81 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 4-സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് വരുന്നത്. 70 കിലോമീറ്ററിലധികം മൈലേജ് നൽകാൻ ഇതിന് കഴിയും.

Bajaj CT 110X Bike - CT 110X Motorcycle Price, Mileage, Features, Colours |  Bajaj Bikes

 

Leave A Reply

Your email address will not be published.