മാനസികപരമായ സംശയങ്ങൾക്ക് സൈക്കോളജിക്കൽ കൗൺസിലർ ശ്രീമതി അഞ്‌ജലി പ്രസാദ് മറുപടി പറയുന്നു

0

ധാരാളം മാനസിക സമ്മർദങ്ങളിൽ പെട്ട് ഉഴലുന്നവരാണ് നാമെല്ലാവരും. പലപ്പോഴും ഒരു തീരുമാനത്തിൽ എത്തിച്ചേരാനാകാതെ ആകെ കൺഫ്യൂസ്ഡ് ആകുന്നു.

ഈ അവസ്ഥകൾക്കു കൃത്യമായ ഗൈഡൻസ് നൽകാനും നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും തിരുവനന്തപുരത്തെ ഏഞ്ചൽസ് മൈൻഡ് കെയർ സ്ഥാപകയും പ്രശസ്ത കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സെലിബ്രിറ്റി കൗൺസിലറുമായ ശ്രീമതി. അഞ്ജലി പ്രസാദ് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി എഴുതുന്നു.

ഏഴാം ക്‌ളാസിൽ പഠിക്കുന്ന എൻ്റെ മകൻ ആരോണിനു വേണ്ടിയാണ് ഞാൻ എഴുതുന്നത് .
ആരോൺ സ്കൂളിലെ Best Student ആണ് . ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബത്തിലെ ഏക ആണ്തരി. വീട്ടുക്കാർ എല്ലാവരും അവനെ വളരെ ലാളിക്കുന്നുമുണ്ട് .
പഠനത്തിലും, ചെസ്സിലും,സ്‌കേറ്റിങ്ങിലും , സ്വിമ്മിങ്ങിലും , ബാഡ്മിന്റണിലും, ഗെയിംസിലും , ജി.കെ യിലും ഒക്കെ ഒന്നാമൻ . ഞങ്ങളും proud parent എന്ന പദവി വളരെ അഹങ്കാരത്തോടു കൂടി കൊണ്ട് നടക്കുകയായിരുന്നു. എല്ലാവര്ക്കും പറയാൻ ഒറ്റ വാക്ക് ” ആരോൺ എത്ര മിടുക്കൻ. smart intelligent boy who always come first എന്ന്. ഇപ്പോഴത്തെ പ്രശ്നം അവൻ്റെ ക്ലാസ്സിൽ പുതുതായി ജോയിൻ ചെയ്‌ത ജോയൽ ആണ് .ജോയൽ എല്ലാത്തിലും അവനെ ക്കാളും കേമൻ ആയി തെളിയിക്കുന്നു. ഇത്ര നാളും എന്റെ മകനെ മിടുക്കൻ എന്ന് വിളിച്ച teachers ഇപ്പോൾ ജോയലിനെ ക്ലാസ്സിൽ ലീഡർ ആക്കി. എന്റെ മകൻ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല . ഇപ്പോൾ അവൻ വളരെ upset ആണ് .പലപ്പോഴും അവന്റെ ദേഷ്യം അവനു നിയന്ത്രിക്കാൻ ആകാത്ത പോലെ. നേരത്തെ ഉണ്ടായിരുന്ന ആ ഒരു ഊർജ്ജവും , ആത്മവിശ്വാസവുമൊക്കെ എവിടെയോ മറഞ്ഞ പോലെ .അവന്റെ പ്രശ്നങ്ങൾക്ക് കാരണം ജോയൽ ആണെന്ന് അവൻ വിശ്വസിക്കുന്നു. ഞങ്ങൾ ഒരുപാടു തിരുത്താൻ നോക്കി. പക്ഷെ അവൻ കൂട്ടാക്കുന്നില്ല. ജോയൽ സ്കൂളിൽ നിന്നും പോണം , ഐ ഹേറ്റ് ഹിം എന്ന് പറഞ്ഞു നിയന്ത്രണാതീതമായി ബഹളം കൂട്ടുന്നു. we are tensed. എന്താണ് ഞങൾ ചെയ്യേണ്ടതെന്ന് വിശദമായി പറഞ്ഞു തരുമോ?

പ്രിയ സുഹൃത്തേ . പലപ്പോഴും രക്ഷിതാക്കളും സ്കൂളുമൊക്കെ കുട്ടികളുടെ മികവ് തെളിയിക്കാൻ ഒരുപാടു പ്രഷർ നൽകാറുണ്ട് . അതിന്റെ ഫലമായി ഒരു കുട്ടിയുടെ കഴിവിനെ പരിപോഷിപ്പിക്കുന്നതും കുട്ടി വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് ഈ സമ്മർദ്ദത്തിന് കാരണമാകുന്നത് . രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും അഭിലാഷങ്ങൾ നിറവേറ്റാനായി പലപ്പോഴും ” യു ആർ നമ്പർ 1 ” എന്ന മോട്ടിവേഷണൽ ലാംഗ്വേജ് പ്രയോഗിക്കാറുണ്ട്. അതു ഒരു കുട്ടിയുടെ സമഗ്രമായ വളർച്ചയ്ക്ക് കാരണമാകുന്നു.ചെറുപ്പത്തിൽ തന്നെ അവർ പെര്ഫെക്ഷന്സിത്തിലേക്കു ചെന്നെത്തുന്നു. അതു ചിലപ്പോൾ ആരോഗ്യകരമോ , അനാരോഗ്യകരമോ ആകാം.
ആരോഗ്യകരമായ പെർഫെക്ഷനിസമാണ് നേട്ടങ്ങൾ (achievements ), ആത്മവിശ്വാസം (confidence), ലക്ഷ്യത്തിൽ എത്തുവാനുള്ള പ്രചോദനം എന്നിവ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ സ്ട്രെസ് , കാര്യങ്ങൾ നീട്ടിവയ്ക്കൽ (procrastination ), റിസ്ക് ഒഴിവാക്കൽ , ഉത്ക്കണ്ഠ , വിഷാദം അനാരോഗ്യകരമായ പെർഫെക്ഷനിസം ആയി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികൾ യാഥാർഥ്യബോധമില്ലാത്ത ലക്ഷ്യങ്ങൾ ക്രീയേറ്റ് ചെയ്യുകയും ഒരു കുഞ്ഞു തെറ്റ് പോലും അവന്റെ ആത്മാഭിമാനത്തെ നഷ്ടപെടുത്തുകയും ചെയ്യുന്നു .
നാം ചെയ്യേണ്ടത്

ഏതു ജോലിയും ആസ്വദിച്ചു ഭംഗിയായി നമ്മുടെ കഴുവിന്റെ അങ്ങേയറ്റം വരെ ശ്രമിക്കുവാൻ പരിശീലിപ്പിക്കുക. ഫുൾ മാർക്കിലോ , നമ്പർ 1 ലോ , പ്രശംസകളിലോ ശ്രദ്ധിക്കാതെ നല്ല വെടിപ്പോടെ സന്തോഷത്തോടെ ചെയ്യുവാൻ പരിശീലിപ്പിക്കുക.
ജീവിതത്തിൽ ലൈഫ് സ്‌കിൽസിനു ഏറെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കുക.
ഒരുമിച്ചിരുന്നു പുസ്തകങ്ങൾ വായിച്ചു ചർച്ച ചെയ്യുകയും സിനിമകൾ കാണുകയും അതിലുള്ള കഥാപാത്രങ്ങൾ imperfect
ആയിരിക്കുമെങ്കിലും അവർ ചെയ്യുന്ന കാര്യങ്ങൾ നല്ലതു കൂടി ആയത് കൊണ്ടാണ് അവരെ പ്രധാന കഥാപാത്രങ്ങൾ ആക്കുന്നത് എന്ന് മനസ്സിലാക്കി കൊടുക്കുക .
മറ്റുള്ളവരെ അനുകരിക്കാതെ നമ്മൾ അവരെക്കാളും കേമൻ എന്ന് ചിന്തിക്കാതെ മറ്റുള്ളവരുടെ പ്രയത്നത്തെ അഭിനന്ദിക്കാൻ ശീലിപ്പിക്കുക .
ജീവിതത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾ , അതിലൂടെ വരുന്ന നെഗറ്റീവ് ഇമോഷൻസിനെ മറികടന്നു എല്ലാത്തിനും നന്ദി പറയുവാൻ ശീലിപ്പിക്കുക. ഇത്രയും ശ്രമിച്ചിട്ടും മകന്റെ പ്രശ്നങ്ങൾ മാറിയിട്ടില്ല എങ്കിൽ ഒരു നല്ല സൈക്കോളജിക്കൽ കൗൺസിലറിനെ നേരിട്ട് കണ്ടു പ്രശ്നം പരിഹരിക്കുക.

Leave A Reply

Your email address will not be published.