പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതൽ

0

വലിയൊരു വിഭാഗം പുരുഷന്മാരെയും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല, ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. അമിതവണ്ണമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച കുടുംബ ചരിത്രമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത് പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന ക്യാൻസറാണ്. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് ബീജം ഉണ്ടാക്കാൻ സഹായിക്കുന്നു.

കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുമെന്നാണ് വിദ​​ഗ്ധർ വ്യക്തമാക്കുന്നത്.  ഈ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളൊന്നുമില്ല. ഈ അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.അതിനെ അഡ്വാൻസ്ഡ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് വിളിക്കുന്നു. അസ്ഥികളിൽ വേദന, ക്ഷീണം, ശരീര ഭാരം കുറയൽ എന്നിവയാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധാരണ ലക്ഷണങ്ങൾ. ചില ആളുകൾക്ക് കാൻസർ പടർന്ന സ്ഥലത്തും പ്രത്യേക ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം.

പ്രോസ്റ്റേറ്റ് കാൻസർ മെറ്റാസ്റ്റാസിസ് മിക്കപ്പോഴും സംഭവിക്കുന്നത് ലിംഫ് നോഡുകളിലും എല്ലുകളിലുമാണ്. പ്രോസ്റ്റേറ്റ് കാൻസർ കാലുകളിലേക്ക് പടരുമ്പോൾ ചില സൂചനകളുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്.

Leave A Reply

Your email address will not be published.