തലയിണയ്ക്കരികിൽ മൊബൈൽ വെച്ച് ഉറങ്ങുന്ന ശീലം ഒഴിവാക്കൂ

0

നിങ്ങളും കൂടുതൽ സമയം സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മൊബൈൽ ഉപയോഗിക്കുമ്പോൾ  വരുന്ന ചില തെറ്റുകൾ  വലിയ അബദ്ധങ്ങൾ ഉണ്ടാക്കും. നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തും. അടുത്തിടെ നിരവധി ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മിക്ക ആളുകളും ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയിണയുടെ അടിയിലോ അല്ലെങ്കിൽ സമീപത്തോ വയ്ക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മൊബൈലിന്റെ താപനില വർദ്ധിക്കുകയും തുടർന്ന് നിങ്ങളുടെ ഫോൺ പൊട്ടി തെറിക്കാൻ കാരണമാകുകയും ചെയ്യും.   ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ നിങ്ങളുടെ അടുത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അടുത്തിടെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ച സംഭവങ്ങൾ ധാരാളം കേൾക്കുന്നുണ്ട്. ഷർട്ടിന്റെ പോക്കറ്റുകളിൽ മൊബൈൽ ഫോൺ അധിക നേരം വയ്ക്കരുത്.

രാത്രിയിൽ മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിട്ട് ഉറങ്ങുന്ന സ്വഭാവമുണ്ടെങ്കിൽ ആ ശീലം ഇനി ഉപേക്ഷിക്കുക.  ഇത് നിങ്ങളുടെ മൊബൈലിന്റെ ബാറ്ററിയെ നശിപ്പിക്കും. ചില സമയങ്ങളിൽ  മൊബൈൽ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്.

മൊബൈൽ ചാർജ്ജിന് ഇടുമ്പോൾ ഒറിജിനൽ ചാർജർ തന്നെ ഉപയോഗിക്കണം. ലോക്കൽ ചാർജർ ഉപയോഗിക്കരുത്. മൊബൈൽ ഫോണിന്റെ ബാറ്ററി കേടായാൽ ലോക്കൽ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം.

Leave A Reply

Your email address will not be published.