സൽമാൻ ഖാനെ വധിക്കാൻ മുംബൈയിൽ ,സിദ്ദു മൂസെ വാല കൊലക്കേസ് പ്രതിയുടെ നിർണ്ണായക കുറ്റസമ്മതം

0

മുംബൈ : പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല കൊലപാതകത്തിലെ പ്രതികൾ ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതയിട്ടിരുന്നതായും, ദിവസങ്ങളോളം മുംബൈയിൽ താമസിക്കുകയും, സൽമാൻഖാന്‍റെ യാത്രകളും മറ്റും നിരീക്ഷിച്ചിരുന്നതായും പഞ്ചാബ് പൊലീസ് വെളിപ്പെടുത്തി.

സിദ്ദു മൂസെ വാലയെ പോലെ നിങ്ങളേയും കൊലപ്പെടുത്തും എന്ന് സൽമാൻ ഖാനും പിതാവ് സലിം ഖാനും കഴിഞ്ഞ ജൂൺ മാസത്തിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതില്‍ പ്രതികളിലൊരാളായ കപില്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ സല്‍മാന്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതികളായ മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.

പഞ്ചാബ് പൊലീസിന്റെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് സിദ്ദു മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുടെയൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മൂസെവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകള്‍ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.

പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ഖരിബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്തോ-നേപ്പാൾ ചെക്ക്‌പോസ്റ്റിനു സമീപത്തു നിന്നാണ് ദീപക് മുണ്ടിയെയും   സഹായികളായ കപിൽ പണ്ഡിറ്റിനെയും ജോക്കർ എന്ന രജീന്ദറിനെയും പിടികൂടിയതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു.

ഇതോടെ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.

Leave A Reply

Your email address will not be published.