മഹേന്ദ്ര ഇലക്ട്രിക്ക് എക്സ് യു വി 400 ബുക്കിംഗ് ആരംഭിക്കുന്നു

0

പുതിയ മഹീന്ദ്ര XUV 400 ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവുകൾ 2022 ഡിസംബർ മുതൽ ആരംഭിക്കും. 2023 ജനുവരി ആദ്യവാരം മുതൽ മഹീന്ദ്ര ഡീലർഷിപ്പുകളിലും ഓൺലൈനിലും ബുക്കിംഗ് ആരംഭിക്കും. XUV400-ന്റെ ഡെലിവറി 2023 ജനുവരി അവസാനം മുതൽ ആരംഭിക്കും. മുംബൈ, ഹൈദരാബാദ്, ഡൽഹി, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ, പൂനെ, അഹമ്മദാബാദ്, ഗോവ, ജയ്പൂർ, സൂറത്ത്, നാഗ്പൂർ, തിരുവനന്തപുരം, നാസിക്, ചണ്ഡീഗഡ്, കൊച്ചി എന്നീ ന​ഗരങ്ങളിലാണ് ലോഞ്ചിന്റെ ആദ്യഘട്ടം.

All-Electric Mahindra XUV 400 Launching on September 6, 2022

മഹീന്ദ്ര XUV 400, സമ്പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ, സംയോജിത DRL-കളും ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്ന പുതിയ ഹെഡ്‌ലൈറ്റുകളോടെയാണ് വരുന്നത്. മുൻവശത്ത് കോപ്പർ ട്വിൻ പീക്ക് ലോഗോയും കാറിന്റെ സവിശേഷതയാണ്. ഇത് ഏറ്റവും വിശാലമായ സി-സെഗ്‌മെന്റ് ഇ-എസ്‌യുവിയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എക്‌സ്‌ക്ലൂസീവ് കോപ്പർ ഇൻസേർട്ടുകളും പിയാനോ-ബ്ലാക്ക്, ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ് വീലുകളുമായാണ് പുതിയ വാഹനം എത്തുന്നത്. സാറ്റിൻ കോപ്പർ ഇൻസേർട്ടുകളോട് കൂടിയ ഇലക്ട്രിക് ടെയിൽ ലാമ്പുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

17.78cm ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കായുള്ള ആദ്യ സെഗ്‌മെന്റ് എക്‌സ്‌ക്ലൂസീവ് ആപ്ലിക്കേഷനാണ്. XUV400, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിക്കൊപ്പം 60+ ക്ലാസ് മുൻനിര കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ബ്ലൂ സെൻസ്+ മൊബൈൽ ആപ്പ് സജ്ജീകരിച്ചിരിക്കുന്നു.  സാറ്റിൻ-കോപ്പർ, ബ്ലൂ ബാക്ക്-ലൈറ്റിംഗ് എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന ഓൾ-ബ്ലാക്ക് സ്‌പോർട്ടി ഇന്റീരിയറുകളുമായാണ് വരുന്നത്. വലിയ സൺറൂഫും ഇഎസ്‌യുവിയുടെ സവിശേഷതയാണ്.

mahindra xuv 400, इलेक्ट्रिक पावरट्रेन के साथ आ रही Mahindra XUV 400 ! टाटा  नेक्सन से सीधी टक्कर - mahindra xuv 400 with electric powertrain might  launch soon will rival tata nexon ev - Navbharat Times

39.4 kW ബാറ്ററി പാക്കിനൊപ്പം ശക്തമായ മോട്ടോറാണ്. 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിയെ സഹായിക്കുന്ന 310 എൻഎം മികച്ച ഇൻ-ക്ലാസ് ടോർക്ക് ഔട്ട്‌പുട്ട് നൽകുന്നു. മണിക്കൂറിൽ 160 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. മഹീന്ദ്ര XUV 400 ഇലക്ട്രിക് എസ്‌യുവിക്ക് ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് മഹീന്ദ്ര ​ഗ്രൂപ്പ് അവകാശപ്പെടുന്നു.

Leave A Reply

Your email address will not be published.