ഓഹരി ഉടമകളുടെ സമ്മതം കിട്ടിയതോടെ ട്വിറ്റർ മസ്‌കിനു സ്വന്തം

0

വാഷിംഗ്‌ടൺ : ലോകം ഉറ്റുനോക്കിയിരുന്ന  ശതകോടീശ്വരനായ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള തീരുമാനത്തിന് ഒടുവിൽ ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു.44 ബില്ല്യണ്‍ ഡോളറിനാണ്  മസ്‍ക് ട്വിറ്റര്‍ വാങ്ങുന്നത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷം ഏപ്രിൽ 26 നാണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്.

കരാറില്‍ നിന്നും പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെ ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. ഓഹരി ഒന്നിന് 54.20 ഡോളറാണ് വിലയിട്ടത്.മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു.

ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിങ് മൂല്യത്തേക്കാൾ 38 ശതമാനം കൂടുതലായിരുന്നു കരാർ തുക. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും.

Leave A Reply

Your email address will not be published.