ശിവകാർത്തികേയൻ ചിത്രം ” പ്രിൻസ് ” ദീപാവലിക്ക് റീലീസ് ചെയ്യുന്നു

0

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ശിവകാർത്തികേയൻ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുന്നതിനാൽ തന്നെ പ്രിൻസ് എന്ന ചിത്രത്തിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു ചടങ്ങിനിടെ സംവിധായകൻ അനുദീപ് തന്നെയാണ് റിലീസ് വിവരം വെളിപ്പെടുത്തിയത്. പ്രിൻസ് ഒക്ടോബർ 21ന് റിലീസ് ചെയ്യുമെന്നാണ് അനുദീപ് വെളിപ്പെടുത്തിയത്.

Sivakarthikeyan sk 20 prince movie official second look poster maria thaman  | Galatta

ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

Prince Telugu Movie OTT Release Date, OTT Platform, Time and more

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

Sivakarthikeyan impresses with breathtaking dance moves in 'Prince' first  single! - Tamil News - IndiaGlitz.com

 

Leave A Reply

Your email address will not be published.