മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ തീ, 14 പേർക്ക് പരിക്ക്

0

മസ്ക്കറ്റ് :  മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള  വിമാനത്തിന്റെ ചിറകിന്റെ ഭാഗത്ത് നിന്നും ടേക്ക് ഓഫിന് മുമ്പ് പുക   ഉയരുന്നതായിട്ടാണ് കണ്ടത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ IX 442  എന്ന വിമാനത്തിലാണ് പുക കണ്ടെത്തിയത്. 14 യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

144 യാത്രക്കാരും 6 കാബിൻ ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർപ്പോർട്ട് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് എയർപോർട്ട്, വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

 

Leave A Reply

Your email address will not be published.