വ്ലാഡിമിർ പുട്ടിനെ വധിക്കാൻ ശ്രമം,വാഹന വ്യൂഹത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

0

റഷ്യ : പുട്ടിൻറെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതായി  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുടിന്റെ  വാഹനത്തിൻറെ ഇടത് ടയറിൽ  സ്‌ഫോടനം ഉണ്ടാവുകയും തുടർന്ന് കനത്ത പുക ഉണ്ടാവുകയുമായിരുന്നു. ഉടൻ പ്രസിഡൻറിനെ സുരക്ഷിതമാക്കിയെന്നാണ് റിപ്പോർട്ട്. അഞ്ച് കവചിത കാറുകൾ ഉൾപ്പെടുന്നതാണ് പുട്ടിൻറെ മോട്ടോർ കേഡ്. ഇതിലെ മൂന്നാമത്തെ കാറിലായിരുന്നു പുട്ടിനെന്നാണ് സൂചന.

മോട്ടോർകേഡിന്റെ ആദ്യ കാറിലുണ്ടായിരുന്ന പുട്ടിൻറെ അംഗരക്ഷകരടക്കം നിരവധി ആളുകളെ സംഭവത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  ഇവരിൽ മൂന്ന് പേരെ പിന്നീട് കാണാതായി. സംഭവത്തിന് ഏതാനും കിലോമീറ്റർ അകലെ ഇവർ സഞ്ചരിച്ചിരുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ പ്രസിഡന്റ് പുട്ടിന് നേരെ വധശ്രമ സാധ്യത രഹസ്യാന്വേഷണ വിഭാഗം സൂചിപിപ്പിച്ചിരുന്നു.തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റഷ്യൻ പ്രസിഡന്റ് സംശയിക്കുന്നതായും  നേരത്തെ വാർത്തകൾ  വന്നിരുന്നു.

Leave A Reply

Your email address will not be published.