ഇതിഹാസ താരം റോജർ ഫെഡറർ ടെന്നീസിൽ നിന്ന് വിരമിക്കുന്നു

0

ടെന്നീസിലെ  ഇതിഹാസം റോജർ ഫെഡറർ ടെന്നീസിൽ നിന്നും തൻറെ വിരമിക്കൽ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ലേവർ കപ്പിന് ശേഷമായിരിക്കും താരം വിരമിക്കുക. സ്വിസ് കളിക്കാനായ ഫെഡറർ 2003ൽ വിംബിൾഡൺ കിരീടം നേടിയതോടെയാണ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്നത്. അതിനുശേഷം അദ്ദേഹം 6 ഓസ്‌ട്രേലിയൻ ഓപ്പൺ, 1 ഫ്രഞ്ച് ഓപ്പൺ, 8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.

41 കാരനായ സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് ശേഷം ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഫെഡറർ മൂന്നാം സ്ഥാനത്താണ്.അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് താരത്തിന്റെ അവസാന എടിപി ടൂർണമെന്‍റാകും.

ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.

“” എന്റെ ടെന്നീസ് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും… വർഷങ്ങളായി ടെന്നീസ് എനിക്ക് നൽകിയ എല്ലാ സമ്മാനങ്ങളിലും, ഏറ്റവും മികച്ചത്, ഒരു സംശയവുമില്ല, ഞാൻ വഴിയിൽ കണ്ടുമുട്ടിയ ആളുകളാണ്: എന്റെ സുഹൃത്തുക്കൾ, എന്റെ എതിരാളികൾ, കൂടാതെ കായികരംഗത്തിന് ജീവൻ നൽകുന്ന മിക്ക ആരാധകരും. ഇന്ന്, എല്ലാവരുമായും  വാർത്ത പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

41 വയസ്സായി. 24 വർഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതൽ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ മൂന്ന് വർഷം പരിക്കുകളുടെയും ശസ്ത്രക്രിയകളുടെയും രൂപത്തിൽ ഒട്ടെറെ വെല്ലുവിളികൾ നേരിട്ടു. പൂർണ്ണമായ ഫോമിലേക്ക് മടങ്ങാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ എന്റെ ശരീരത്തിന്റെ കഴിവുകളും പരിമിതികളും എനിക്കറിയാം, ഇതില്‍ നിന്ന് എ‌നിക്കുള്ള സന്ദേശം വ്യക്തമാണ്. “”

ടെന്നീസ് ലോകത്തെ ഏറ്റവും പ്രതിഭാധനനായ കളിക്കാരനായി ഫെഡററെ വിലയിരുത്തിയിട്ടുണ്ട്.എ.ടി.പി. റാങ്കിംഗ് പ്രകാരം നിലവിലെ രണ്ടാം നമ്പർ താരമാണ്‌ ഫെഡറർ. 2009-ലെ വിംബിൾഡൺ കിരീടം നേടിയാണ് ഫെഡറർ, ഏറ്റവുമധികം ഗ്രാൻസ്ലാം കിരീടങ്ങൾ നേടുന്ന കളിക്കാരനായത്. പതിനാലു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള പീറ്റ് സാമ്പ്രാസ് ആണ് ഇതിനു തൊട്ടു താഴെയുള്ളത്.

 

 

Leave A Reply

Your email address will not be published.