മണിരത്നത്തിന്റെ ഇതിഹാസ ചിത്രം, പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30-ന്

0

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ “പൊന്നിയിൻ സെൽവൻ” തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം.

 

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

 

അഞ്ഞൂറ് കോടിയാണ് സിനിമയുടെ മുതൽ മുടക്ക്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

 

മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ.ആർ. റഹ്മാനാണ് സം​ഗീതം. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ അവതരിപ്പിക്കുന്ന “പൊന്നിയിൻ സെൽവൻ ” സെപ്റ്റംബർ 30-ന് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.ശബരി.

Leave A Reply

Your email address will not be published.