പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ അടിച്ചു കൊന്നതിനുശേഷം കത്തിച്ചു

0

ധർമപുരി:  ഇരുപത്താറുകാരിയായ യുവതി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ  അടിച്ചു കൊന്നതിനു ശേഷം കത്തിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും സുഹൃത്തുമടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.പ്രണയബന്ധത്തിനു തടസം നിന്നതിനാണ് യുവതി ഈ ക്രൂരകൃത്യം ചെയ്തത്.

ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പായിരുന്നു ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുഖം പൂർണ്ണമായും കത്തികരിഞ്ഞതിനാൽ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഏതൊരു കുറ്റകൃത്യത്തിന്റെയും ചെറിയൊരു തെളിവെങ്കിലും അവശേഷിക്കും എന്ന് പറയുന്നതു പോലെ മൃതദേഹത്തിന്റെ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ കത്തിപോകാത്ത നിലയില്‍ ഫോട്ടോയില്ലാത്ത ആധാര്‍ കാര്‍ഡ് പോലീസിനു കിട്ടിയിരുന്നു.

അന്വേഷണത്തിൽ പൊന്നാഗരം സോംപെട്ടിയിലെ മണി എന്നയാളുടേതാണ് ഈ ആധാര്‍ എന്ന് മനസിലായി . മണിയെ അന്വേഷിച്ചു വീട്ടിലെത്തിയ  പോലീസുകാരോട് ഒരാഴ്ചയായി മണിയെ കാണാനില്ലെന്ന് ഭാര്യ ഹംസവല്ലി പറഞ്ഞു.  ഇതുകേട്ട പോലീസ് മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഭാര്യയായ ഹംസവല്ലിയോട് പറഞ്ഞു.  വിവര മറിഞ്ഞ ഹംസവല്ലി വലിയ വിഷമമൊന്നും കാണിച്ചില്ല . സംശയം തോന്നിയ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ ഹംസവല്ലി ഒരു ദുഖവുമില്ലാതെ സാധാരണ ജീവിതം നയിക്കുന്നത് കണ്ട്  ഹംസവല്ലിയെ  കസ്റ്റഡിയിലെടുത്തു ചോദ്യം  ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുൾ അഴിഞ്ഞത്.

മൂന്നുകൊല്ലം മുന്‍പായിരുന്നു ഹംസവല്ലിയുടേയും മണിയുടേയും വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണ് വീട്ടിലെത്തിയിരുന്നത്. ഇതിനിടയിൽ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ബന്ധം സ്ഥാപിക്കുകയും ഫോണ്‍ വിളിയിലൂടെ പിരിയാന്‍ വയ്യാത്ത അവസ്ഥയിലാകുകയുമായിരുന്നു.  ഇക്കാര്യം അറിഞ്ഞ മണി ഇതിനെ ചൊല്ലി ഹംസവല്ലിയുമായി വഴക്കിടുകയും അവരെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സുഹൃത്ത് ലോകേഷുമായെത്തിയ  സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. മൃതദേഹം പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത്.

 

Leave A Reply

Your email address will not be published.