മഹാബലിയും ഓണവും തമ്മിലെന്ത് ബന്ധം,ഈ മലയാളികളെ മനസ്സിലാകുന്നില്ല,വി മുരളീധരൻ

0

ദുബായ്: ഓണവുമായി മഹാബലിയ്ക്ക് എന്താണ് ബന്ധം.മഹാബലിയ്ക്ക് കേരളം അറിയുക കൂടിയില്ല. ഈ മലയാളികളെ മനസ്സിലാകുന്നില്ലെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണാഘോഷത്തിന്‍റെ ഐതിഹ്യവും കേന്ദ്രമന്ത്രി തള്ളി. നർമ്മദ നദിയുടെ തീരത്ത് ഭരിച്ച രാജാവായിരുന്നു മഹാബലി. മലയാളികൾ അദ്ദേഹത്തെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ ഒരു തെളിവുമില്ല.  ഓണത്തേയും മലയാളിയേയും പരിഹസിച്ചു് കൊണ്ട് വി മുരളീധരന്‍ പറഞ്ഞു.

മഹാബലിക്ക് വാമനൻ മോക്ഷം നൽകിയെന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിനിടെയായിരുന്നു മുരളീധരന്‍റെ പരാമർശം.

കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് വാമന ജയന്തി ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മൂന്നടി മണ്ണ് ആവശ്യപ്പെട്ട വാമനൻ കേരളം ഭരിച്ചിരുന്ന രാക്ഷസരാജാവായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം.

എല്ലാ വർഷവും തിരുവോണനാളിൽ തന്‍റെ പ്രജകളെ കാണാൻ അനുവദിക്കണമെന്നതായിരുന്നു അദ്ദേഹം വാമനനോട് ആവശ്യപ്പെട്ട അവസാന ആഗ്രഹം. മഹാവിഷ്ണുവിന്‍റെ അവതാരമാണ് വാമനൻ.

Leave A Reply

Your email address will not be published.