ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം; ഉദ്യോഗസ്ഥരായ നവദമ്പതിമാരെ കളക്ടര്‍ രേണു രാജ് സസ്പെന്‍ഡ് ചെയ്തു

0

കാക്കനാട്: നിയമപരമായി ഭാര്യ നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചതിന്റെ പേരിൽ, ആദ്യ ഭാര്യയുടെ പരാതിയനുസരിച്ച് നവ ദമ്പതിമാരായ റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. കൊച്ചി സ്പെഷ്യൽ തഹസിൽദാർ (ആർ.ആർ.) ഓഫീസിലെ സീനിയർ ക്ലർക്ക് എം.പി. പദ്മകുമാറിനെയും ഭാര്യ തൃപ്പൂണിത്തുറ സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ.) ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ടി. സ്മിതയെയുമാണ് കളക്ടർ രേണു രാജ് സസ്പെൻഡ് ചെയ്തത്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാഹിതനായ പദ്മകുമാർ വീണ്ടും മറ്റൊരു വിവാഹം കഴിച്ചത്. അതുപോലെ സർക്കാർ ജീവനക്കാരിയായ ടി. സ്മിത, ഭാര്യയുള്ള ഒരാളെ വിവാഹം കഴിച്ചതും ചട്ട ലംഘനമാണ്. ഇരുവരും സർവീസ് ചട്ടം ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യുന്നതെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

Leave A Reply

Your email address will not be published.