മലയാളത്തിൽ കുറുപ്പ് ,ടോളിവുഡിൽ സീതാരാമം,ബോളിവുഡിൽ ചുപ് , എല്ലാം ഹിറ്റ്

0

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം ” ചുപ് ” പ്രീവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.ആര്‍ ബാല്‍കി സംവിധാനം ചെയ്ത ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ചിത്രം ത്രില്ലിങ്ങും എൻഗേജുമാണെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നു.

ഒരു സൈക്കോ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുല്‍ഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തി.

സിനിമാ നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമറകള്‍ക്കുമുന്നിലുള്ള റിവ്യൂനു പകരം ചുപ്പിന്റെ റിവ്യൂ ബോര്‍ഡില്‍ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം അതിഗംഭീരം എന്ന് വ്യക്തമാക്കിയാണ് തിയേറ്ററില്‍ നിന്നും പ്രേക്ഷകര്‍ മടങ്ങിയത്.

കേരളത്തിൽ കൂടുതൽ ഷോ വെക്കണമെന്നും ചിത്രം മിസ്സ് ചെയ്യരുതെന്നും ചുപ് കണ്ട മലയാളികൾ പറയുന്നു.മലയാളത്തിൽ കുറുപ്പ് ,ടോളിവുഡിൽ സീതാരാമം,ബോളിവുഡിൽ ചുപ് , ഒരു വർഷത്തിനുള്ളിൽ മികച്ച സ്ക്രിപ്റ്റ് സെലെൿഷനും അതിനൊത്ത അഭിനയവും കൊണ്ട് ദുല്ഖർ ഇന്ത്യൻ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു.

 

 

Leave A Reply

Your email address will not be published.