രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ ഐ എ റെയ്‌ഡ്‌

0

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ സ്ഥാപനങ്ങളിലും  വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫീസിലും ദേശീയ അന്വേഷണ ഏജന്‍സി അർദ്ധരാത്രിയ്ക്കു ശേഷം റെയ്‌ഡ്‌ ആരംഭിച്ചു .

ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.രണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സെപ്റ്റംബർ 18 ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, നന്ദ്യാൽ, തെലങ്കാനയിലെ ജഗ്തിയാൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യവ്യാപക റെയ്ഡ് നടക്കുന്നത്.

പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.

Leave A Reply

Your email address will not be published.