ഗവർണർ പദവിയിൽ ഇരുന്ന് ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല.മുഖ്യ മന്ത്രി പിണറായി വിജയൻ

0

തിരുവനന്തപുരം: ആർഎസ്എസ് എല്ലാത്തിനെയും സംരക്ഷിക്കാനുള്ള സംഘടനയാണെന്ന് ഗവർണർ മതിമറക്കുന്നത് നല്ലതല്ല. ഗവർണർ പദവിയിൽ ഇരുന്ന് ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല. ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തി മോഹൻ ഭാഗവതിനെ കാണുന്നത് ആരും ചോദ്യം ചെയ്യില്ല. ഗവർണർ സ്ഥാനത്തിരിക്കുന്ന ഇദ്ദേഹം ഇത്തരത്തിൽ ആർഎസ്എസ് മേധാവിയെ സന്ദർശിക്കുന്ന സംഭവം പതിവുള്ളതല്ല, ഇത് അനുചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ വിസി നിയമനം വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് നടന്നത്. വിസി ആയിരിക്കുന്ന വ്യക്തിക്ക് അധികാരത്തിൽ തുടരാമെന്ന് കണ്ണൂർ സർവകലാശാലയുടെ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അത് ഉപയോഗിച്ചാണ് ചാൻസലർ വിസിയെ തുടരാൻ അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി എല്ലാകാര്യങ്ങളും പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. താനും ഗവർണറും നിരവധി തവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. അത് ഇവിടെ വിളിച്ചുപറയുന്നത് മാന്യതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അടുത്ത പാർലമെൻ്റ് തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല. പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ആളാണല്ലോ .ഇനിയൊന്ന് കേരളത്തിൽ പയറ്റി നോക്കാമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് വളരെ സ്വാഗതാർഹമാണ്. നമുക്കൊന്ന് നോക്കാം. നല്ലൊരു സ്ഥാനാർഥിയെ കിട്ടുന്നത് നല്ലതാണെന്ന് ബിജെപി ചിന്തിക്കുന്നുണ്ട്. ഇദ്ദേഹം ഒരു നല്ലയാളാണെന്ന് ബിജെപി കണക്കാക്കുന്നുണ്ടെങ്കിൽ വരട്ടെ, നമുക്ക് നേരിട്ട് തീരുമാനിക്കാമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ചില ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചുവെന്ന ഗവർണറുടെ പ്രസ്താവനയ്ക്കു മറുപടിയായി ആരിഫ് മുഹമ്മദ് ഖാന് തന്നെ മനസിലാക്കാൻ സാധിച്ചിട്ടില്ല,
താൻ ഒരാളിൽ നിന്ന് ഒരു ആനുകൂല്യവും കൈപ്പറ്റാൻ നടക്കുന്ന ആളല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.