എ കെ ജി സെന്റർ ആക്രമണം,മുഖം രക്ഷിക്കാൻ യൂത്തുകോൺഗ്രസ് നേതാവ് ജിതിനെ കരുവാക്കുന്നു

0

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിനെ പ്രതിരോധിച്ച് വി ടി ബൽറാം രംഗത്തെത്തി.എകെജി സെന്‍റർ ആക്രമണവുമായി ജിതിന് യാതൊരു ബന്ധവുമില്ല. എ.കെ.ജി സെന്‍ററിൽ ഡിയോ വാഹനത്തിലാണ് അക്രമി എത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. അറസ്റ്റ് നാടകമാണ് വി ടി ബൽറാം പറഞ്ഞു.

ജിതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും തള്ളിപ്പറയില്ലെന്നും വി ടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തതെന്നും വി ടി ബൽറാം ആരോപിച്ചു.

ജിതിനാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ജിതിനെ ചോദ്യം ചെയ്തുവരികയാണ്.യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ.

Leave A Reply

Your email address will not be published.