പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തുന്ന റെയ്‌ഡുകൾ വിലയിരുത്തി അമിത് ഷാ

0

ന്യൂഡൽഹി : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തുന്ന റെയ്‌ഡുകൾ വിലയിരുത്തി അമിത് ഷാ.കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.ഭീകര പ്രവർത്തനങ്ങൾക്ക് ആളെ എത്തിക്കുന്നുവെന്നും ധന സഹായം നല്കുന്നുവന്നും കാണിച്ചാണ് റെയ്‌ഡ്‌ നടത്തുന്നത്.പ്രവർത്തകർക്ക് വേണ്ട പരിശീലന ക്ലാസ്സുകൾ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടക്കുന്നതായി എൻ ഐ എ ചൂണ്ടികാണിക്കുന്നു.

എൻ ഐ എ രൂപീകരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് നിലവിൽ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോർട്ട്.കേന്ദ്ര സേനയുടെ സഹായത്തോടെ പതിമൂന്ന് സംസ്ഥാനത്താണ് എൻ ഐ എ യും ഇ ഡി യും ചേർന്ന് റെയ്‌ഡ്‌ നടത്തുന്നത്.അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ചില വിവരങ്ങൾ ലഭിച്ചെന്നും അവ യോഗത്തിൽ സമർപ്പിച്ചെന്നുമാണ് റിപ്പോർട്ട്.പോപ്പുലർ ഫ്രണ്ട് രാജ്യത്ത് നിരോധിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

പുലർച്ചെ ഒരുമണിയോട് കൂടിയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. രാജ്യത്തുടനീളമായി നൂറിലേറെപ്പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.ഇവരിൽനിന്നും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സംഘം പിടിച്ചെടുത്തിട്ടുണ്ട്.ഏറ്റവും കൂടുതൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത് കേരളത്തിൽ നിന്നാണ്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഓ എം എ സലാം ,ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം ,ദേശീയ വൈസ് ചെയർമാൻ ഇ എം അബ്ദുറഹ്മാൻ ,സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ,സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ ,വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികളുൾപ്പെടെ കേരളത്തിൽ നിന്ന് 22 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

 

Leave A Reply

Your email address will not be published.