ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ

0

മുംബൈ: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തിയ 24കാരിയായ അധ്യാപിക മുബൈയിൽ അറസ്റ്റിൽ. കൊല്ലപ്പെട്ടത് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയിരുന്ന പ്രിയങ്ക റാവത്തിനെ കൊലപ്പെടുത്താൻ ഇന്‍റർനെറ്റിലൂടെ പരിചയപ്പെട്ട ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന കരാർ ഉറപ്പിച്ചാണ് അധ്യാപികയായ നികിത  കൊലപാതകം ആസൂത്രണം ചെയ്തത്.

നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്.ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇവരുടെ ബന്ധത്തെ കുറിച്ചുള്ള വിവരം പ്രിയങ്കയ്ക്ക് എവിടെ നിന്നും കിട്ടി എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വന്തം കുടുംബത്തോടോ അല്ലെങ്കിൽ ദേവവ്രതിന്റെ കുടുംബത്തോടോ പ്രിയങ്ക ഇക്കാര്യം പറഞ്ഞിരുന്നില്ല.

ജോലി കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെ പ്രിയങ്കയെ പൻവേൽ റെയിൽവേ സ്റ്റേഷനു പുറത്തുവച്ച് ക്വട്ടേഷൻ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പ്രിയങ്കയ്ക്ക്29 വയസായിരുന്നു.രണ്ടു മാസത്തോളം ഗൂഗിളിലും ഫേസ്ബുക്കിലുമുൾപ്പെടെ  തിരഞ്ഞാണ് നികിത ക്വട്ടേഷൻ സംഘത്തെ  കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സെർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്തതിനാൽ താൻ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നാണ് നികിത പോലീസിനോട് പറഞ്ഞത്. പ്രവീണിനോട് കാര്യങ്ങൾ പറയുന്നതിന് മുൻപ് തന്നെ നികിത ക്വട്ടേഷൻ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇയാൾ വഴി സംഘവുമായി സംസാരിച്ചാണ് മൂന്ന് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിക്കുന്നത്.

നികിത ജോലി ചെയ്യുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന്റെ നടത്തിപ്പുകാരൻ പ്രവീണുമായി നികിതയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു.  ഇയാളാണ് ക്വട്ടേഷൻ സംഘവുമായുള്ള ഇടപാടിന് മധ്യസ്ഥത നിന്നത്.  കൊല നടന്ന ദിവസം താനെയിൽ നിന്നും ലോക്കൽ ട്രെയിൽ ക്വട്ടേഷൻ സംഘത്തിനൊപ്പം പ്രവീണും സഞ്ചരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ട്യൂഷൻ സെന്ററിന്റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, ക്വട്ടേഷൻ സംഘാംഗങ്ങളായദീപക് ദിൻകർ ചോഖണ്ഡെ, പങ്കജ് നരേന്ദ്ര കുമാർ യാദവ്,  റാവത്ത് രാജു സോനോൺ ഇവരെല്ലാവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

 

Leave A Reply

Your email address will not be published.