നാളെ ഹർത്താൽ പ്രഖ്യാപിച്ചു് പോപ്പുലർ ഫ്രണ്ട്,

0

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്‌ഡിൽ അറസ്റ്റിലായ നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പറഞ്ഞു. കേരളം ഉൾപ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 106 പേരാണ് കസ്റ്റഡിയിലായത്.

ഞങ്ങൾക്കെതിരായ വേട്ടക്കെതിരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ആ പ്രതിഷേധങ്ങൾ തുടരുക തന്നെ ചെയ്യും. നേതാക്കന്മാരെ വിട്ടുകിട്ടിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഞങ്ങൾ രൂപം നൽകും. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നുംഎൻഐഎയും ഇഡിയും നടത്തുന്ന റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പറഞ്ഞു.

ആർഎസ്എസിന്‍റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപ്പുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഇതുവരെ പോപ്പലർ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ ആരോപണങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചിട്ടില്ല.

ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ രാജ്യത്തിന്‍റെ ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനൊരുങ്ങുന്ന ആർഎസ്എസിനെതിരെയുള്ള നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കുമെന്നും അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave A Reply

Your email address will not be published.