വർഗ്ഗീയതയോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്‌ചയും അരുത്,രാഹുൽ ഗാന്ധി

0

കൊച്ചി : എല്ലാത്തരം വർഗ്ഗീയതയെയും നേരിടണം,വർഗ്ഗീയതയോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്‌ചയും പാടില്ല, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തുന്ന റെയ്‌ഡിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.

പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം.ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എന്റെയ യാത്രയ്ക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്.ഇടതു സർക്കാരിനോട് പ്രത്യയശാസ്ത്രപരമായ വിയോജിപ്പുണ്ട്.താൻ മുന്നോട്ട് വെക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണയ്ക്കുന്നു,  രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് നല്ലതാണെന്നും ആർക്കും മത്സരിക്കാമെന്നും ഭാരത് ജൂഡോ യാത്രയ്ക്കിടെ അങ്കമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Leave A Reply

Your email address will not be published.