ഹിന്ദു ക്രിസ്തീയ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണ്,ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്,എംകെ മുനീർ.

0

കോഴിക്കോട്:  ” വിദേശരാജ്യങ്ങളില്‍ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ അടിച്ചു പൊളിക്കും. സ്റ്റോണ്‍ വാള്‍ കലാപം എന്നൊരു കലാപമുണ്ട്. ഗേകള്‍ നടത്തുന്ന സ്റ്റോണ്‍ വാള്‍ ഇന്നില്‍ പൊലീസ് കയറി. ആ പൊലീസുകാരെ മുഴുവന്‍ ആക്രമിച്ച് കലാപത്തിന് തിരികൊളുത്തി. അതാണ് സ്റ്റോണ്‍ വാള്‍ കലാപം. അന്ന് മീഡിയ മുഴുവന്‍ ഗേകളുടെ കൂടെ നിന്നു. ” ജന്റർ‌ ന്യൂട്രാലിറ്റി നടപ്പായാല്‍ പോക്സോ അപ്രസക്തമാകും എന്ന തന്‍റെ നിലപാടിനെ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും വളച്ചൊടിച്ചെന്ന പരാമർശവുമയി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ.

പുരോഗമനവാദികളായിട്ടുള്ള ചില മാധ്യമങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. പോക്സോ പിന്‍വലിക്കണം എന്നു പറയുന്ന ആളായി മാറ്റി.നമ്മള്‍ എല്‍ ജി ബി ടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്‍മാരാക്കും. പിന്നോക്കമായി മാറും, ആറാം നൂറ്റാണ്ടിലെ ആള്‍ക്കാരായി മാറും. പക്ഷേ ഇത് ഹിന്ദു സമൂഹത്തിനും ക്രിസ്തീയ സമൂഹത്തിനും ഒരുപോലെ ബാധകമാണ്. അവരുടെ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണ്. എന്നാല്‍ ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്  എം കെ മുനീർ പറഞ്ഞു.

യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ആരോപണങ്ങളാണ്, എല്‍ ജി ബി ടിയെ പീഡോഫീലിയയുമായി ചേര്‍ത്തുവെച്ച് ക്വീര്‍ സമൂഹത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയാണ് എം കെ മുനീര്‍ ചെയ്യുന്നതെന്ന് എല്‍ ജി ബി ടി ആക്റ്റിവിസ്റ്റ് ദിനു വെയില്‍ കുറ്റപ്പെടുത്തി.ഏറ്റവും ദുർബലരായ സമൂഹത്തെ അക്രമകാരികൾ എന്ന് വിളിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണെന്നും അക്രമകാരികളാണെന്നും മുനീര്‍ വാദിക്കുന്നതെന്ന് അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ.മാളവിക ബിന്നി ചോദിച്ചു.

എൽ ഡി എഫ് സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങൾ മതമില്ലാത്ത ജീവൻ പോലെ മതരാഹിത്യത്തെ ഒളിച്ചു കടത്താനുള്ള ശ്രമമാണെന്നും എം കെ മുനീർ കുറ്റപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.