2022 ജൂണിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പത്ത് കാറുകളുടെ ലിസ്റ്റിൽ എല്ലായ്പ്പോഴും എന്നപോലെ പട്ടികയിൽ ആറ് വാഹനങ്ങളുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ് എന്നിവയിൽ നിന്ന് രണ്ട് വീതം കാറുകളും പട്ടികയിൽ ഇടം നേടി.
ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ തുടർച്ചയായി സ്ഥാനം നിലനിർത്തി മാരുതി സുസുക്കി വാഗൺആർ. 2022 ജൂണിൽ 19,190 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി വാഗൺആർ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.








