ആറു വയസുകാരിയെ പീഡിപ്പിച്ച കേസ് ഓട്ടോഡ്രൈവര്‍ക്ക് 81 വര്‍ഷം തടവ്

0

ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ  കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം  ശിക്ഷ വിധിച്ചു. ഇടുക്കി രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലായിരുന്നു കോടതിയുടെ വിധി. ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോഡ്രൈവർക്ക് 81 വർഷം തടവ് ശിക്ഷയും 31000 രൂപ പിഴയും കോടതി വിധിച്ചു.  ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 നവംബ‍ർ മുതൽ 2020 മാ‍‍ർച്ചു വരെ അഞ്ചു മാസത്തോളമാണ് ഇയാൾ ആറു വയസ്സുകാരിയെ പീഡിപ്പിച്ചത്.

ഇയാൾ ഈ കുട്ടിയുടെ വീട്ടിലെ നിത്യസന്ദ‍ര്‍ശകനും ബന്ധുവുമാണ്.  ഈ അവസരം മുതലാക്കിക്കൊണ്ടാണ് തടിയമ്പാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമൽ പി മോഹനൻ കുട്ടിയെ പീഡിപ്പിച്ചത്.  കുട്ടിയിൽനിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ്‌ അമ്മയെ അറിയിച്ചതും അമ്മ ഈ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ഇയാളെ പോലീസ് അറസ്‌റ്റു ചെയ്യുകയുമായിരുന്നു. കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. അതിനാൽ ഇയാൾക്ക് 20 വ‍ർഷം തടവ് അനുഭവിച്ചാൽ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിന്‌ ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി 50,000 രൂപയും നൽകണമെന്നും കോടതി നി‍‍ർദ്ദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.