പാലക്കാട്: പാലക്കാട് കൊപ്പത്ത് അനിയന് ജേഷ്ടനെ അടിച്ചുകൊന്നു. മുളയന്‍ കാവില്‍ തൃത്താല നടക്കില് വീട്ടില്‍ സന്‍വര്‍ സാബു(40)വാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടര്‍ന്ന് കൊപ്പം പൊലീസ് സഹോദരനെ കസ്റ്റഡിയിലെടുത്തു.
അനിയന് ഷക്കിര്‍ മരകഷ്ണം കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം. മൊബൈലില്‍ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.തിങ്ങളാഴ്ച വൈകീട്ട് അഞ്ചരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലയ്ക്ക് അടിയേറ്റ സന്വറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടരന്ന് ഇന്ന് പുലര്‍ച്ചെയാണ് സന്‍വര്‍ മരിച്ചത്.
സന്വര്ബാബു മൊബൈലില്‍ പാട്ടുവെച്ചപ്പോള്‍ ശബ്ദം കുറക്കാന്‍ ഷക്കീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീര്‍ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സന്‍വര്‍ ബാബുവിനെ മര്‍ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.