ഒരു പാക്കറ്റ് ചിപ്‌സിന് വേണ്ടി കൊലപാതക ശ്രമം

0

കൊല്ലം: ലെയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് യുവാവിനെ എട്ട് പേർ ചേർന്ന് മർദ്ദിച്ചു. കൊല്ലം വാളത്തുങ്കലാണ് സംഭവം. പള്ളിമുക്ക് സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത്. നീല കണ്ഠൻറെ കൈവശ മുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് ചോദിക്കുകയും  ഇല്ലെന്ന് പറഞ്ഞതോടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സമീപത്തെ ചതുപ്പ് പ്രദേശത്ത് തെങ്ങിനോട് ചേർത്ത് നിർത്തിയ ശേഷം ക്രൂരമായി അടിക്കുകയായിരുന്നു.

സംഭവത്തിൽ  വാളത്തുങ്കൽ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു .കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാൻ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ.

സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ. കുറേ നേരമായിട്ടും കാണാതായതോടെ നീല കണ്ഠനെ തിരക്കിയെത്തിയ സുഹൃത്ത് അനന്തുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ശരീരമാസകലം പരിക്കേറ്റ നീല കണ്ഠനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പോലീസ് അക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.