അസമിൽ പത്താംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി

0

ദിസ്പൂർ: അസമിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. അസമിലെ ഹോജായ് ജില്ലയിലെ ലുംഡിംഗിലാണ് സംഭവം.

കൃഷ്ണ ബസ്തി പ്രദേശത്താണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു.

മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave A Reply

Your email address will not be published.