കൊച്ചി: തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജ് ഹണി എം വർഗീസ് മാറുമെന്ന് സൂചന. വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാമെന്ന മുന്‍ ഉത്തരവ് അസാധുവെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.കേസില്‍ തുടര്‍വാദം സിബിഐ കോടതി മൂന്നില്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന് കേള്‍ക്കും.
ഹണി എം വര്‍ഗീസിനെ സിബിഐ സ്പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റിയിരുന്നു എന്നാൽ കേസ് മാറില്ല.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു. നേരത്തെ കോടതി മാറിയാലും ഹണി എം വർഗീസ് തന്നെ കേസിൽ വാദം കേൾക്കും എന്നായിരുന്നു സൂചനകൾ.
കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ കോടതിയുടെ പെരുമാറ്റം പക്ഷപാതപരമായെന്നും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. കേസിൻറെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.