എവിടെ ജോലി,പണം?’; ഇന്ത്യ വിട്ട് യുവാക്കളും സമ്പന്നരും; ഇടിയുമോ പ്രവാസി നിക്ഷേപം?

0

ലോകചരിത്രം പരിശോധിച്ചാൽ എല്ലാ കാലഘട്ടത്തിലും വലിയ പലായനങ്ങൾ നടന്നിട്ടുണ്ടെന്നു കാണാം. കുടിയേറ്റക്കാരാണ് പലപ്പോഴും സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുള്ളത്. ലോകം കൂടുതൽ തുറന്നതായതോടെ കുടിയേറ്റക്കാരുടെ രീതിയും ഭാവവും മാറി. ഒരുകാലത്ത് ജീവിക്കാനായി സൗകര്യങ്ങളുള്ള മണ്ണുതേടി സ്വന്തം രാജ്യത്തിന്റെ പല ദിക്കുകളിലേക്കു പോയവരുടെ തലമുറകൾ ഇന്ന് കടൽ കടന്നു ലോകത്തിന്റെ പല ഭാഗങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. പുതിയ സംസ്കാരങ്ങളോട് അനുരൂപപ്പെട്ട് ജീവിതം മനോഹരമാക്കാൻ ശ്രമിക്കുകയാണ് ഈ പുതുയുഗ കുടിയേറ്റക്കാർ. ലോകത്തിലെ മുഴുവൻ കണക്കെടുത്താലും കുടിയേറ്റത്തിന്റെ കാര്യത്തിൽ ഒന്നാമത് ഇന്ത്യക്കാരാണ്. പഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിലേക്കു കുടിയേറുകയാണ് ഇന്ത്യൻ യുവത്വം. പോയവരിൽ ഭൂരിഭാഗവും തിരിച്ച് ഇന്ത്യയിലേക്കു വരാൻ തയാറുമല്ല. കുറച്ചു വർഷങ്ങളായി ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നത്. ജനസംഖ്യ വളരെ കുറവുണ്ടായിരുന്ന പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ വലിയ തോതിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്, അതിലേറെയും ഇന്ത്യക്കാർ. വിദേശ രാജ്യത്തുനിന്നു വീടുകളിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യക്കാരാണ് മുന്നിൽ. ഒരു തരത്തിൽ വിദേശത്തുനിന്ന് അയയ്ക്കുന്ന പണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിയ ശക്തിയാണെങ്കിലും വിദഗ്ധരായ യുവത മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നത് രാജ്യത്തിനു വെല്ലുവിളിയുമാകുന്നുമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യൻ യുവത്വം രാജ്യം വിടുന്നത്? നമ്മുടെ സമ്പന്നർ വിദേശവാസം തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? കുടിയേറ്റം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെയെല്ലാം ബാധിക്കും? ഇന്ത്യക്കാർ ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളേതൊക്കെയാണ്? ഇന്ത്യ വിട്ടുപോകാനും വിദേശത്ത് സ്ഥിരതാമസമാക്കാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തെല്ലാമായിരിക്കും? പഠിക്കാനായി ഇന്ത്യ വിടുന്ന വിദ്യാർഥികൾ തിരിച്ചു വരുമോ? വിശദമായി പരിശോധിക്കാം.

Leave A Reply

Your email address will not be published.