അയാളുടെ 30 നമ്പരുകൾ വരെ ബ്ലോക്ക് ചെയ്തു,എല്ലാവരും പറഞ്ഞു പരാതി കൊടുക്കാൻ- തുറന്ന് പറഞ്ഞ് നിത്യ

0

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് നിത്യമേനോൻ. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് ചുവട് വെക്കുന്നത്. ഉസ്താദ് ഹോട്ടലും, ഉറുമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ തൻറേതായ അഭിനയ മികവ് നിത്യ നമ്മുക്ക് കാണിച്ച് തരുന്നുണ്ട്.

ഇതിനിടയിൽ നിത്യ മേനോനെ പ്രണയിക്കുന്നു എന്ന ആരാധകൻ സന്തോഷ് വർക്കി പറഞ്ഞ വാർത്തയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്തരത്തിലുണ്ടായ സംഭവങ്ങളെ പറ്റി സംസാരിക്കുകയാണ് നിത്യ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

പുള്ളി പറയുന്നത് കേട്ടിട്ട് വിശ്വസിച്ചാൽ നമ്മളാണ് മണ്ടൻമാരാകുന്നത്. കുറേ വർഷങ്ങളായി അയാൾ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പബ്ലിക്ക് ആയി വന്നപ്പോ ഞെട്ടിപ്പോയി. ശരിക്കും ഞാനായത് കൊണ്ടാണ്. എനിക്കതിൽ ഇൻവോൾവ് ചെയ്യാൻ പറ്റില്ല. എല്ലാവരും പറഞ്ഞു പരാതി കൊടുക്കാൻ. അമ്മയെയും അച്ഛനെയും വരെ വിളിച്ചു. അവർ ആരോടും വഴക്ക് ഉണ്ടാക്കുന്നവരല്ല. പക്ഷെ അവര് പോലും ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അമ്മയ്ക്ക് അപ്പോൾ കീമോ കഴിഞ്ഞിരിക്കുന്ന സമയം വരെയാണെന്നും താരം പറഞ്ഞു.

പോലീസിൽ പരാതി കൊടുക്കാൻ പലരും നിർബന്ധിച്ചും പക്ഷെ ഞാനതിൽ ഇൻവോൾവ് ചെയ്യുന്നില്ലെന്ന് വിചാരിച്ചത് കൊണ്ടാണെന്നും താരം പറയുന്നു.  നിരവധി നമ്പരുകൾ അത് കൊണ്ട് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു വഴിയുമില്ല എന്ത് ചെയ്യാൻ. ഞാനുമായി പരിചയമുള്ള ഒരുപാട് പേരെ വിളിച്ചിട്ടുണ്ട്. അയാളെ കുറിച്ച് പ്രാർഥിക്കാൻ മാത്രമെ പറ്റു. എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നു എന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

Leave A Reply

Your email address will not be published.